top of page

ജോതിശാസ്ത്ര പഠന ക്യാമ്പ്

ശ്രീകൃഷ്ണപുരം :- അറിവിന്റെ മഹാപ്രപഞ്ചത്തിൽ അന്ധവിശ്വാസങ്ങൾക്ക് സ്ഥാനമില്ല . അറിവുതേടി ആകാശത്തിന് അപ്പുറത്തുള്ള ശൂന്യതയിലേക്ക് ലോകം സഞ്ചരിക്കുമ്പോൾ അതിനോപ്പം പoനം മുന്നോട്ട് കൊണ്ടു പോക്കുകയാണ് എ .യു .പി .സ്ക്കൂൾ . ശ്രീക്യഷ്ണപുരം .

വാനനിരീക്ഷണ ക്ലാസ് ശ്രീ .എ .ശ്രീധരൻ ( കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ,) നയിച്ചു . അശ്വതി ,ഭരണി ,കാത്തിക തുടങ്ങിയ നാളുക്കളുടെ നക്ഷത്രക്കൂട്ടങ്ങളേ കുട്ടികൾ നേരിട്ട് തിരിച്ചറിഞ്ഞു . ചന്ദ്രന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രക്കൂട്ടം ആ ദിവസത്തെ നാളായും ,സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രക്കൂട്ടം ഞാറ്റുവേലയായും നാം കണക്കാക്കി വരുന്നു .ദിശ അറിയാനും സമയനിർണയത്തിനും നക്ഷത്രക്കൂട്ടങ്ങളേയാണ് പണ്ട് നാം ഉപയോഗിച്ചിരുന്നത് .ടെലസ്കോപ്പിലൂടെ ചൊവ്വാഗ്രഹത്തേയും ശനിഗ്രഹത്തേയും ദർശിച്ചു . ശനിയുടെ വളയം അതീവ കൗതുകത്തോടെയാണ് കുട്ടികൾ കണ്ടത് .

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങൾ എന്ന വിഷയത്തിൽ ISRO scientist . ശ്രീ അശോക് കുമാർ ക്ലാസ് എടുത്തു . ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ ഏജൻസിയായISRO ഇപ്പോൾ ലോകത്തിനു തന്നെ മാത്യകയാണ് എന്ന് അദേഹം പറഞ്ഞു .ഇന്ത്യയുടെ റോക്കറ്റുകൾ അതിന്റെ നിർമ്മാണ രീതി ,ശേഷി,ഇന്ധനങ്ങൾ എന്നിങ്ങനെ ചർച്ച ചെയ്തു . , വാർത്താവിനിമയം ,കൃഷി , വൈദ്യശാസ്ത്രം , വിദ്യാഭ്യാസം ,യദ്ധം ,ബഹിരാകാശ പOനം, കാലാവസ്ഥ , എന്നീ രo ഗത്ത് വലിയ സംഭാവനയാണ് ക്യത്യമ ഉപഗ്രഹങ്ങൾ നൽകുന്നത് . കേരളം പ്രളയത്തിനു മുമ്പും പിമ്പും , മുന്നറിയിപ്പുകൾ എന്നിവക്കും കൃത്യമ ഉപഗ്രഹങ്ങൾ സഹായിക്കുന്നു.

ക്യാമ്പിൽ 91 വിദ്യാർത്ഥികൾ പങ്കെടുത്തു . സ്ക്കൂൾ മാനേജർ ശ്രീ . സി .സുബ്രമണ്യൻ , ഹെഡ്ട്രസ്സ് ശ്രീമതി .പി . ഇന്ദിരാദേവി , സയൻ ക്ലബ് കൺവീനർ ശ്രീമതി . അഖില , അച്ചുതൻ, പി .കെ . ശോഭന ,സ്ക്കൂൾ ലീഡർ കുമാരി വിഭവന്ദന എന്നിവർ സംസാരിച്ചു .





コメント


  • YouTube - White Circle
  • White Google+ Icon

© Copyright 2025 by AUP SCHOOL SREEKRISHNAPURAM

Contact Us

Tel: 0466-2261021

Mob: 8330888833

Email: aupsskp@gmail.com

Address

AUP School Sreekrishnapuram 

Palakkad,Kerala

679513

bottom of page