രക്ഷാകർതൃ പരിശീലനം
- Aup School Skp

- Jan 21, 2018
- 1 min read
രക്ഷാകർതൃ പരിശീലനം..... ശ്രീകൃഷ്ണപുരം....... ചെർപ്പുളശേരി ബി.ആർ.സി.പരിധിയിലെ യു.പി ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഏകദിന പരിശീലനം"വെളളാരങ്കല്ലുകൾ " ശ്രീ കൃഷ്ണപുരം എ.യു.പി.സ്കൂളിൽ നടന്നു. യു.പി.ക്ലാസ്സുകളിലെ ഗണിതാശയങ്ങൾ ഗാർഹികാന്തരീക്ഷത്തിൽ കുട്ടികളിലെങ്ങനെ എത്തിക്കാം എന്നതായിരുന്നു പരിശീലനത്തിന്റെ ഉദ്ദേശ്യം.ശ്രീകൃഷ്ണപുരം. എ.യു പി.സ്കൂൾ മാനേജർ ശ്രീ സുബ്രഹ്മണ്യൻ മാസ്റ്റർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ഇന്ദിരാദേവി ടീച്ചർ, ബി ആർ.സി ട്രയിനർമാരായ ഹരിദാസൻ മാസ്റ്റർ,സനോജ് മാസ്റ്റർ, ശ്രീമതി ഓമന ഉണ്ണി, എന്നിവർ ചടങ്ങിൽ സന്നിഹിതരായി. റിസോഴ്‌സ് അദ്ധ്യാപകരായ അരുൺ, സംഗീത, ശോഭ, ഷീബ, ശ്രീരാജ്, സുനിത, ദീപിക എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു..







Comments